പ്രണയം
വിരക്തി തോനുന്നു ഈ ആവർത്തനത്തോട്
വിരാമമില്ലാത്ത ദിനചര്യയോട് കൊതിച്ചുപോകുന്നു കുതിച്ചു നീങ്ങാൻ ആവർത്തനങ്ങൾ തീണ്ടി പുതുമകൾ തേടാൻ
തേടിയതെലാം നേടിയതല്ലേ പുതുതായി ഒന്നും കണ്ടതുമില്ല കേട്ടതിലൊന്നിലും പുതുമയുമില്ല വിരക്തി തോനുന്നു ഈ ആവർത്തനത്തോട്
അഭയം അഭിലാഷങ്ങൾ മാത്രം
അതിനും പരിമിതി കല്പിക്കുന്നു
കല്പനകളും കൗതുകം മാത്രം നിദ്ര പോലും നിർഭയമല്ല
സായിപ്പിന്റെ ഭാഷയിലേറും അർധ സംഗീത ധ്വനികൾകേട്ട്
ചൊല്ലുന്നു മടുപ്പിനപ്പുറം ചില ആംഗലേയ അദ്ധ്യാപകരും
അതിന്റെ പാത പിന്തുടരാനായ് മടിച്ചു നിന്നു മടുപ്പിലേറെ മിഴിയുംമുടി നിദ്രയിലറിയാത്തിടറിപോയി
ഹേ ഭവാൻ രമ്യമായോ തിർത്തിടുന്നു അവർത്തനത്തിന് വിരക്തി എന്നിൽ
ഹേ അറിയൂ തവ ഭാഷണങ്ങൾ ആവർത്തിച്ചിടുന്നു അവർത്തനങ്ങളിലുമേറെ
മമ മൗനത്തിൽ സൗമ്യത തീണ്ടി നീങ്ങുന്നു തവ ഭാഷകളേറെ
പ്രകോപനങ്ങൾ പ്രകമ്പനങ്ങൾ തിർത്തിടുമ്പോൾ പ്രകൃതിപോലും താണ്ഡവമാടും
അറിഞ്ഞിടാൻ ഞാൻ പറഞ്ഞിടുന്നു
ആവർത്തിക്കാൻ മടിയോടിന്നും
മനസിലെ മനസിന്റെ ഉൾതുടിപ്പോടെ പറഞ്ഞുപോകുന്ന അറിയാതെ തന്നെ
Not connected : |