പുനർജ്ജന്മം - തത്ത്വചിന്തകവിതകള്‍

പുനർജ്ജന്മം 

പുനർജ്ജന്മം
---------------------------
എനിക്ക് ഒരു പുഴയാകണം .
ചെറു ഓളങ്ങൾ ആയി.
ഒഴുകണം .
താളത്തിൽ പാടിയും ,ആടിയും.ചെറു അരുവികളിലൂടെ .ഒഴുകി,
അവളിൽ എത്തിയൊരു തിരമാലയായി കരയെ പുണര്ന്നു തിരികെ മടങ്ങി .അവളിൽ ലയിക്കണം ,
വീണ്ടും എനിക്കൊരു മഴതുള്ളിയായി .നീലമേഘങ്ങളിൽ ഒളിച്ചിരുന്ന്.
ഒടുവിൽ അവളിൽ പെയ്യ്തിറങ്ങണം ,
അവളുടെ മുടിത്തുമ്പിലൂടെ ഒഴുകി.
അവളുടെ അധരങ്ങൾ തൊട്ടുണർത്തി .
അവളിൽ അലിഞ്ഞു .ഇല്ലാതായെയാക്കണം .
എന്റെ പുനർജ്ജന്മം എല്ലാം .അവൾക്കു വേണ്ടി.
കാറ്റായും,കാർമുകിലായും .മഞ്ഞുതുള്ളിയായും.ഒരു ആയിരം ജന്മങ്ങൾ .അവൾക്കു മാത്രമായി.
പ്രണയാക്ഷരങ്ങൾ .എഴുതുവാനായി .അവൾക്കു സ്വന്തം പ്രിയനായി പുനർജനിക്കാൻ.,.

*സന്തോഷ് ആർ പിള്ള*


up
0
dowm

രചിച്ചത്:സന്തോഷ് ആർ പിള്ള
തീയതി:25-08-2016 09:03:22 AM
Added by :സന്തോഷ് ആർ പിള്ള
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :