ഞാൻ
എഴുതുവാനേറെയുണ്ടെന്നാലും
വരികൾ മുറിഞീടലായ്
പറയുവാനുമേറെയുണ്ടെന്നാലും
വാക്കുകൾ ഇടറുകയായ്
പ്രകടിപ്പിച്ചീടുവാനായ്
കുറേയേറെയുണ്ടെന്നാലും
അറിവൊട്ടുമില്ലാതെയായ്
എരിഞണഞീടലായ്
ഞാൻ എന്നിൽ മാത്രമായ്
ഭാരമേറുന്നൊരു മനസ്സുമായ്
വേദനിച്ചീടും ഹൃദയമായ്
ആരുമാരുമറിഞീടാതെയായ്
എരിഞണഞീടലായ്
ഞാൻ എന്നിൽ മാത്രമായ്...
Not connected : |