എങ്ങുപോയി മറഞ്ഞു നീ ... - ഇതരഎഴുത്തുകള്‍

എങ്ങുപോയി മറഞ്ഞു നീ ... 

എങ്ങുപോയി മറഞ്ഞു നീ ...
എങ്ങുപോയി മറഞ്ഞു നീ ...
നിന്നെയും തേടി ഉറ്റവർ
ഉടയവർ പായവേ ,നിൻ
ചേതനയറ്റ ശരീരം വെള്ള-
ത്തുണിയിൽ, ചുറ്റും വിലാപ
ങ്ങൾ മാത്രം,ആരു നീ
എന്നറിയില്ല,എവിടെ നിന്നു
എന്നുമറിയുന്നില്ല, എങ്കിലും
ഒന്നറിയുന്നു ഞാൻ
നിയുമെൻ സോദരി,
എന്നിൽ ഒരുവൾ പക്ഷേ ...
എന്ത് പേര് വിളിക്കും നിന്നെ
ജിഷ എന്നോ ശാരി എന്നോ
അഭയ എന്നോ സൗമ്യ എന്നോ
അതോ.. നിരകളങ്ങനെ നീളുന്നു
നഷ്ടം ഉറ്റോര്ക്കും ഉടയോർക്കും
മാത്രം. സോദരിമാരെ നിൻ മൊഴിക്ക്
കാത്തിരിക്കവെ പെട്ടെന്നൊരുദിനം
വിദൂരതയിലെങ്ങോ പോയി മറഞ്ഞു.
ആഘോഷിക്കാൻ പത്രമാധ്യമങ്ങൾ
ആദരാഞ്ജലിയർപ്പിക്കാൻ ജനമധ്യേ
നേതാക്കൾ, പിന്നാമ്പുറത്തോ
കുറ്റവാളികൾക്ക് കുടപിടക്കാനും..
ഹാ കഷ്ടം !! ഇനിയുമൊരു ജിഷയും
ശാരിയും,സൗമ്യയും തേച്ചുമായി-
ച്ചൊരു കേസായി അഭയയു
മുണ്ടാവാതിരിക്കട്ടെ ....


up
0
dowm

രചിച്ചത്:Teena
തീയതി:02-09-2016 05:21:39 PM
Added by :Teena
വീക്ഷണം:367
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :