ഓ൪മ്മകൾ
പിന്തിരിഞ്ഞൊന്നു നോക്കാം
ചികഞ്ഞിടാം ഓ൪മ്മകൾ
നാം പിന്നിട്ട വീഥിയിൽ
തിരികെ നടന്നിടാം.
താഴിട്ടടച്ചൊരെത്മാവി൯ വാതിലി൯
താക്കോല്ക്കൂട്ടം പരതിയലഞ്ഞിടാം.
ചിന്നിച്ചിതറിയ സ്വപ്നങ്ങളോരോന്നായി
എണ്ണിയടുക്കി എഴുതിയെടുത്തിടാം.
ഇന്നുമെന്നോ൪മ്മത൯ ജാലകവാതിലിൽ
നി൯മുഗ്ദ്ധമാം മോഹാശ്രുബാഷ്പങ്ങൾ വീഴ്ത്തിടാം.
നീറുമീ ജീവിതപ്പാതയിലലസമാം
ഒരു കുളി൪ക്കാറ്റായ്ത്തലോടിടാം.
പെയ്തുതോരാത്തൊരെ൯
മോഹങ്ങളും പേറി
വിജനമാമീ വഴിത്താരയിലൊരുകൊച്ചു
മലരായ് മണ്ണിനെ ചുംബിച്ചൊടുങ്ങിടാം.
Not connected : |