ഗുരു  - തത്ത്വചിന്തകവിതകള്‍

ഗുരു  

**********
തമസ്സില്‍ കൊളുത്തിയ
ദീപ ജ്വാലകളാല്‍
പ്രകാശം പരത്തിയതങ്ങ്

ആത്മ വിശപ്പിന്‍റെ
നൊമ്പരം കണ്ട്
വിദ്യ വിളമ്പിത്തന്നതങ്ങ്

ജഗനിയന്താവുണ്ടെന്ന
സത്യത്തെ എന്നില്‍
സന്നിവേശിപ്പിച്ചവനങ്ങ്

അമ്മയെന്നമ്പരചുംബിയെ
നൊമ്പരങ്ങളില്ലാതെ
നോക്കാന്‍ പഠിപ്പിച്ചതങ്ങ്

അച്ഛനെന്നച്ചുതണ്ടിന്‍
സര്‍വ്വ മഹത്വങ്ങള്‍
നെഞ്ചിലേറ്റി തന്നവനങ്ങു

നന്മയും തിന്മയും
ഒരുമിക്കില്ലെന്നു
വരച്ചുകാട്ടിത്തന്നവനങ്ങ്

ധാര്‍മിക വിപ്ലവ വഴിയില്‍
എന്നെ നിത്യ
പോരാളിയാക്കിയതങ്ങ്

കണ്ണിനുള്‍കാഴ്ചയും
ഹൃത്തില്‍ വിശാലതയും
പകര്‍ന്നു തന്ന ഗുരുവാണങ്ങ്

- സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:12-10-2016 10:42:00 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :