വിശപ്പിന്റെ സ്വാദ് - തത്ത്വചിന്തകവിതകള്‍

വിശപ്പിന്റെ സ്വാദ് 

മൂന്ന് ബാലകർ ,ചങ്ങാതിമാരവർ
ഒന്നിച്ചൊരുക്ലാസ്സിലൊരുബഞ്ചിലായ്
ഇണങ്ങിയും പിണങ്ങിയും വിദ്യയഭ്യ-
സിച്ചു ആമോദത്തോടെ രസിച്ചു പോന്നു.

അതിലൊരുവനോ ഉദ്യോഗസ്ഥരാം
ദമ്പതികൾ തൻ അരുമ സന്താനം
ഒരുവന്റെ പിതാവോ വ്യവസായ പ്രമുഖൻ
ഇനിയുള്ളയൊരുവനോ അഷ്ടിക്കു വകയില്ല

ഒരു നാൾ അദ്ധ്യാപകൻ ക്ലാസിനിടയിൽ
എല്ലാവരോടുമായ് ചോദിച്ചൊരു ചോദ്യം
നിങ്ങൾ ഭുജിച്ചതിലേറ്റവും സ്വാദുള്ള
ഭോജനമേതെന്നു ചൊല്ലുകെന്നോടായ്

മൂവർ സംഘത്തിലെ ഒന്നാമനോതി
ബിരിയാണി കഴിക്കാനിഷ്ടമുണ്ടെങ്കിലും,
പിസ്സ തൻ സ്വാദാണെനിക്കേറെയിഷ്ടം
രണ്ടാമനോ പിസ്സ കഴിച്ചിട്ടുണ്ടെങ്കിലും
മിക്സഡ് നൂഡിൽസിനോടേറെയിഷ്ടം
മൂന്നാമനോതി വിശക്കുന്ന സമയത്തു
അമ്മ തൻ കൈയാൽ വിളമ്പുന്ന ഭോജനം
പഴങ്കഞ്ഞിയായാലും അതാണെനിക്കിഷ്ടം

കണ്ണിൽ നനവിന്റെയൊരു മിന്നായവുമായ്
അദ്ധ്യാപകൻ അവനെ മാറോടണച്ചു ചൊല്ലി
എത്രയുദാത്തമെൻ മകനേ നിൻ വാക്കുകൾ
വിശപ്പിതൊന്നേ പരമസത്യമീയുലകത്തിൽ
വിശക്കുമ്പോൾ ഭുജിപ്പതോ ഏറ്റവും സ്വാദിഷ്ഠം


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:13-10-2016 07:55:33 PM
Added by :sreeu sh
വീക്ഷണം:228
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :