സ്വപ്നങ്ങൾ ബാക്കിയാക്കി - മലയാളകവിതകള്‍

സ്വപ്നങ്ങൾ ബാക്കിയാക്കി 

അന്ധകാരത്തിന്റെ ആഴങ്ങളിൽ അവൾ കണ്ടു
കാട്ടുനീതിയുടെ രണ്ട് കറുത്ത കൈകൾ
ഭാരതാംബയുടെ ഹൃദയത്തിൽ പതിഞ്ഞ
കൊടും ക്രൂരതയുടെ രണ്ട് കൈകൾ
കറുത്ത രാവിൻ മറവിൽ കാടത്ത൦ കാട്ടിയ കാപാലിക നേ.......
ആരാണ് നീ ??? മനുഷ്യനോ അതോ
മനുഷ്യ വേഷം കെട്ടിയ ക്രൂരമ്യ ഗമോ ??
മനസിലെ സ്വപ്നങ്ങളുമായ്
വിരിയാൻ കൊതിച്ച കുഞ്ഞു പൂവിനെ
കൊഴിച്ചു കളഞ്ഞ മനുഷ്യമൃഗമേ...
പൊറുക്കില്ല, മറക്കില്ല ഓരോ സുമനസുകളും
സ്വപ്നങ്ങൾ ബാക്കിയാക്കി വിട്ടകന്ന
കുഞ്ഞു സഹോദരീ.......
നിനക്കു നൽകുവാൻ ഇത്രമാത്രം
ഒരു കൈകുമ്പിൾ നിറയെ തൂവെള്ള മുല്ലമൊട്ടുകൾ


up
0
dowm

രചിച്ചത്:Nibin kunnoth
തീയതി:20-10-2016 07:54:01 PM
Added by :Nibin kunnoth
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :