ചൂൽ - തത്ത്വചിന്തകവിതകള്‍

ചൂൽ 

മുക്കിലും മൂലയിലും
ചിക്കിയും ചികഞ്ഞും
ചപ്പുചവറുകൾ കുന്നുകൂട്ടി
ആളിക്കത്തുന്ന തീനോക്കി
ഒരു മുക്കിലൊതുങ്ങിക്കൂടി
ഓരോ പകലുകളും എന്റെ
ജീവിതം കാർന്ന് തിന്നുകൊണ്ടിരിന്നു
പതിവുകൾ തെറ്റുകയില്ല
എന്റെ സ്ഥാനത്തേക്ക് പുതിയ
ആളെ നിയമിച്ചു
ഇനി ഞാൻ...?
നാളത്തെ തീയിലെ
എരിയുന്ന കനൽ മാത്രം...!


up
0
dowm

രചിച്ചത്:ജസീല നൗഷാദ് NMK
തീയതി:26-10-2016 03:52:44 PM
Added by :JaseelaNoushad
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :