പെണ്ണെന്ന ജന്മം
'അമ്മ തൻ ഗർഭ പാത്രത്തിൽ നാമ്പിടും നേരം
മാലോകർതൻ മനതാരിൽ തെളിയും
ആണോ പെണ്ണോ എന്നാശങ്ക
ഭൂമി തൻ മുഖം കാണാൻ പ്രതീക്ഷതൻ കൊട്ടാരത്തിലെത്തുമ്പോൾ
പെണ്ണെങ്കിൽ മുഖം ചുളിക്കുന്നു മാലോകർ
എങ്കിലും അമ്മതൻ വാത്സല്യം നുകർന്ന്
പിച്ചവെച്ചു തുടങ്ങുമ്പോൾ
അവിടെയും പെണ്ണെന്ന പേരിൽ പുറംതള്ളൽ
ഓരോ ചവിട്ടു പടിയും താണ്ടി
മുന്നേറുമ്പോൾ പിറകോട്ടു വലിയുന്നു
പെണ്ണെന്ന ആശങ്ക
ജന്മഗൃഹത്തിലും ജന്മനാട്ടിലും
രണ്ടാസ്ഥാനത്തിനർ ഹയായിത്തീരുന്നു
പിന്നെകൗമാരത്തിലും
കഴുകൻ കണ്ണുകൾ കൊത്തിവലിക്കാൻ വെമ്പുമ്പോൾ പേടിച്ചു
പൊത്തിലൊളിക്കുന്നു ഒച്ചിനെപ്പോലെ
മംഗല്യ പല്ലക്കിൽ പാദം ഊന്നുമ്പോൾ
അടിമയായി തീരുന്നീ ജന്മം
കുടുംബത്തിൻ വിഴുപ്പലക്കി
ജീവിതഭാരത്തിൻ ഭാണ്ഡവും പേറി
ദുഃഖത്തിൻ പാനപാത്രവും തോളിലേറ്റി
അവസാന ശ്വാസം വരെ
ഭൂമിക്കു നെരിപ്പോട് തീർത്തു
കത്തിത്തീരുമി ജന്മം .
Not connected : |