സമയം - തത്ത്വചിന്തകവിതകള്‍

സമയം 

സമയമറിയാന്‍ ഞാനെന്റെ വാച്ചു നോക്കീ
ചലിക്കാത്ത സൂചികള്‍ക്കൊത്ത നടുവിലൊരക്കമെന്നോടു ചോദിച്ചു
താങ്കളുടെ സമയം ശരിയല്ലയെങ്കിലും തൊട്ടടുത്തുളളവളോടു ചോദിക്കു സമയമെത്ര.. അവളോടു ഞാനെന്റെ സമയമാരാഞ്ഞെങ്കിലും അവളുടെ സമയം ശരിയല്ലയെന്നോതി
ആ സമയമാണിന്നെന്റെ മുറിക്കുള്ളിലെ സമയക്കണക്കിന്റെ
സൂചിയായ് നിന്നത്
അവളെന്റെ സമയത്തെ രണ്ടായി ഖണ്ഢിച്ചു
ഖണ്ഢിച്ച സമയത്തെ
പിന്നെയും ഖണ്ഢിച്ചു
ഒടുവില്‍ അവളുടെ സമയക്കണക്കൊത്തെന്റെ സൂചികള്‍
സ്വയം സമയത്തെ മാറ്റി വച്ചു.
പിന്നെയും ഞാനെന്റെ സമയക്കണക്കിലൊരു കൊച്ചു സമയത്തെ സൃഷ്ടിയാക്കി
പിന്നെന്റെ സമയക്കണക്കൊക്കെ ആ കൊച്ചു ഒരു പെട്ടിക്കുള്ളില്‍ അടച്ചു വച്ചു
സമയമായ് ഇന്നെന്റെ വാച്ചു ശരിയാക്കി വക്കുവാന്‍
ഈ നാഴിക വിനാഴിക സൂചികള്‍ ചലിക്കാന്‍ തുടങ്ങയായ്
ഒടുവില്‍ സമയമെത്തിയപ്പോള്‍ ഞാനെന്റെ വാച്ചു നോക്കി
അതു വീണ്ടും ചലിക്കാത്ത
സൂചികളായിരുന്നൂ ....


up
0
dowm

രചിച്ചത്:SREEHARI
തീയതി:27-10-2016 11:41:46 AM
Added by :Sreehari
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :