നിന്റെ ഓർമകൾ
നിന്റെ മരണം
എന്റെ തോൽവിയായിരുന്നു
ഇനി ഒരിക്കലും എനിക്ക്
ചിരിക്കാൻ പോലും കഴിയില്ലെന്ന്
ഞാൻ വിശ്വസിച്ചു
സന്തോഷകാലം അസ്തമിച്ചെന്ന്
എന്റെ മനസ്സ് മന്ത്രിച്ചു
നിന്നെ മറക്കാൻ ഞാൻ
ആഗ്രഹിച്ചിട്ടില്ല, നിന്റെ ഓർമകളിൽ
ഉരുകി ജീവിക്കാനായിരുന്നു
എനിക്കിഷ്ടം... എന്നാൽ
മറവി വന്ന് എന്നെയും കീഴ്പെടുത്തി
ഞാൻ പഴയതുപോലെ
ജീവിക്കാൻ തുടങ്ങി
എങ്കിലും മറവി ചിലപ്പോഴെല്ലാം
എന്നെ മറക്കാറുണ്ട്
ആ നിമിഷങ്ങളിൽ നിന്റെ ഓർമകൾ
എന്നിൽ ആഞ്ഞടിക്കും.,
അസഹ്യമായ മനോവേദനയിൽ
ഞാൻ തളർന്ന് പോകുമ്പോൾ
അറിയാതെ ഞാനും
ആഗ്രഹിച്ച് പോകുന്നു
മറവി ഒന്ന് വന്നിരുന്നെങ്കിൽ...
Not connected : |