മരുപ്പച്ച.
കരയാതെ കരഞ്ഞും
ചിരിക്കാതെ ചിരിച്ചും
മുഖ ഭാവമൊരുക്കി
ജീവിക്കും മനുഷ്യന്റെ
പെടാപ്പാടുകൾ ഉള്ളിന്റെ-
ഉള്ളിൽ കാത്തുസൂക്ഷിക്കുന്നു..
ഒന്നുമറിയാത്ത ഭാവം
ഒരു കോടി സ്വപ്‌നങ്ങൾ
തഴുകിയുറക്കുമെന്നു -
മവന്റെ രാവിൻറെ ദൈർഖ്യം.. .
ആശയിലെ നിരാശയും
നിരാശയിലെ ആശയും
നിത്യ സത്യമാണെങ്കിലും
പ്രതീക്ഷയൊരു കവചം.
Not connected : |