ശരത്കാലസന്ധ്യതൻ നിറചർത്തിലിന്നു ഞാൻ നിഴൽ വീണ മോഹങ്ങൾ തേടിയലയവേ........... വീണതെൻ ഇടനെഞ്ചിൽ മിഴിനീരിൻ മുത്തുകൾ വേദനിക്കില്ല ഞാൻ മനതാരിലെന്നുമേ............ അലകൾ തഴുകുമീ തീരങ്ങൾ സാക്ഷിയായ്
വിജനമീ സാഗര തീരത്തിരിക്കുമ്പോൾ.............. ആഴിയിലെന്നോ കളഞ്ഞു പോയെൻ സ്വപ്നം
തേടി തളർന്നു ഞാനീ സായന്തനം തന്നിൽ..........