പെണ്ണ്+ആണ് - തത്ത്വചിന്തകവിതകള്‍

പെണ്ണ്+ആണ് 

സൗന്ദര്യബോധത്തിന്
കൈയും കാലും വച്ചത്
മുടിയുള്ളത് മുലയുള്ളത്
പതുക്കെ പറയണം
ഭൂമി അറിയാതെ ചവിട്ടണം
ഉറക്കെ ചിരിക്കരുത്
നോക്കരുത് കാണരുത്
കേൾക്കരുത് ഇങ്ങനെ
അടിസ്ഥാന നിയമങ്ങൾ
പാലിക്കേണ്ടത്
ചിലപ്പോൾ സഹിക്കാതെ
വലിച്ചെറിയും
അപ്പോൾ പിഴച്ചവൾ
മുദ്ര കുത്തും.

ആണ്

വടിപോലെ നടക്കേണ്ടത്
നട്ടെല്ലുള്ളത്
തൊണ്ടയിൽ മുഴയുള്ളത്
മുണ്ട് പാന്റ് ഷർട്ട് അണിയേണ്ടത്
ബൈക്ക് വേണ്ടത്
മൊബൈൽ വേണ്ടത്
മദ്യപിക്കേണ്ടത്
പുകവലിക്കേണ്ടത്. പിന്നെ
അത്യാവശ്യം തോന്യാസം വേണ്ടത്
ഇല്ലെങ്കിൽ മുദ്ര കുത്തും
മൊഴയെന്ന്



up
0
dowm

രചിച്ചത്:ബിനേഷ് മുക്കം
തീയതി:28-10-2016 07:28:29 AM
Added by :Binesh Mukkom
വീക്ഷണം:228
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :