ബംഗാളി - തത്ത്വചിന്തകവിതകള്‍

ബംഗാളി 

കേരളമെങ്ങും ബംഗാളി
മലയാളിക്കിവൻ തൊഴിലാളി
സ്വന്തം നാട്ടിലിവനൊരു മുതലാളി
അവസരമൊത്താൽ ചിലർ കൊലയാളി

വീടുപണിയാൻ ബംഗാളി
റോഡുപണിയാൻ ബംഗാളി
അമ്പലം പണിയാൻ ബംഗാളി
അതിലെ പൂജാരിയും ബംഗാളി

ജയ് വിളിക്കാൻ ബംഗാളി
ഗുണ്ടകളാകാൻ ബംഗാളി
സിനിമകൾ കാണാൻ ബംഗാളി
കൂകാൻ, കൈയ്യടിക്കാൻ ബംഗാളി

കല്യാണ ദല്ലാളും ബംഗാളി
പണമിടപാടിനും ബംഗാളി
മുഹൂർത്തം കുറിക്കാൻ ബംഗാളി
കല്യാണം നടത്താനും ബംഗാളി

നെൽവയലൊരുക്കാൻ ബംഗാളി
വിത്തു വിതയ്ക്കാൻ ബംഗാളി
കൊയ്തു മെതിക്കാൻ ബംഗാളി
അരിചുമക്കാനും ബംഗാളി

മാവുകുഴയ്ക്കാൻ ബംഗാളി
പാചകം ചെയ്യാൻ ബംഗാളി
മേശമേൽ നിരത്താൻ ബംഗാളി
നമ്മെ തീറ്റിക്കാനും ബംഗാളി

ഓണം ഘോഷിക്കും ബംഗാളി
സദ്യ വിളമ്പും ബംഗാളി
പുലികളിക്കാരനും ബംഗാളി
അതിലെ മാവേലിയും ബംഗാളി

ചെണ്ടകൾ കൊട്ടും ബംഗാളി
തെയ്യം കെട്ടാനും ബംഗാളി
വെളിച്ചപ്പാടും ബംഗാളി
കാണിക്ക വാങ്ങാനും ബംഗാളി

കേരളമെങ്ങും ബംഗാളി
മലയാളിക്കിവൻ തൊഴിലാളി
സ്വന്തം നാട്ടിലിവനൊരു മുതലാളി
അവസരമൊത്താൽ ചിലർ കൊലയാളി


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ്സ് എച്ച്
തീയതി:28-10-2016 09:19:42 AM
Added by :sreeu sh
വീക്ഷണം:379
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :