മരണം - തത്ത്വചിന്തകവിതകള്‍

മരണം 

കനത്ത മരവിപ്പ്
ചുരുണ്ടു കോടിയ മുഖം
ഇടിഞ്ഞിറങ്ങിയ കണ്ണുകൾ
വിളറിവെളുത്ത ചുണ്ടുകൾ
നീണ്ടു മെലിഞ്ഞ കൈകൾ
ആകപ്പാടെ പ്രത്യേക പ്രകൃതം
കുറേശ്ശെ മഞ്ഞു പെയ്യുന്നുണ്ട്
ആ ഇടവഴിയിലൂടെ ഇറങ്ങിനടന്നു
വേച്ചുവേച്ചുള്ള നടപ്പ്
ഇടവും വലവും ഗൗനിക്കാതെ
നേരെ മുന്നോട്ട്
അങ്ങാടിയിൽ വന്നു
ചായ കുടിച്ചു ബീഡി വലിച്ചു
എല്ലാവരെയും പരിചയിച്ചു
ചിരിക്കാൻ ശ്രമിച്ചു
പക്ഷെ പുറത്തു വന്നില്ല
ആരോ ചോദിച്ചു
എന്താണ് പേര്१
ഞാൻ മരണം
അതാണു നിത്യ സത്യം.


up
0
dowm

രചിച്ചത്:ബിനേഷ് മുക്കം
തീയതി:31-10-2016 11:29:21 PM
Added by :Binesh Mukkom
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :