ചക്രം
ഓടാൻ തുടങ്ങിയ നാളുകൾ
ഓർത്തെടുത്തപ്പോൾ
ഓർമയിൽ ഞാനെന്നും
വേഗത്തിലോടുന്ന ചക്രമായിരുന്നു.
എത്ര എത്ര വീഥികൾ...
കയറ്റിറക്കങ്ങളിൽ തളരാതെ,
പൊള്ളുന്ന വെയിലത്തും വാടാതെ,
ദൂരങ്ങളേറെ പിന്നിട്ടു ഞാൻ
കല്ലും മുള്ളും നിറഞ്ഞ പാതകൾ
കാലിടറാതെ താണ്ടിയതാണ് ഞാൻ
ഒടുവിൽ, ഓട്ടം നിലച്ചിന്ന്
ഒരു മൂലയിലിരിക്കുമ്പോൾ
ലാഭനഷ്ടക്കണക്കുകൾ
കുത്തിനോവിക്കുന്നു..
നേടിയതെല്ലാം വിലമതിക്കുമെങ്കിൽ
നേടാത്തവയെല്ലാം വിലമതിക്കാത്തതായിരുന്നു
നഷ്ടകാലം പിൻവിളിക്കുമ്പോഴും ,
ശിഷ്ടകാലത്തെ മങ്ങിയ കാഴ്ചയിൽ
തെളിയുന്നതത്രയും ചക്രങ്ങൾ മാത്രം!
ഓടിത്തുടങ്ങിയതും
ഓടിക്കൊണ്ടിരിക്കുന്നതും
ഓട്ടം നിലക്കാറായതും...
അങ്ങിനെ എത്ര എത്ര ജീവിത ചക്രങ്ങൾ..!
Not connected : |