ഞാന്‍ ചതിക്കും പ്രണയിനി
**************************************
ചുണ്ടുകള്‍ കൊണ്ടുമ്മവെച്ചും
ദീര്‍ഘ നിശ്വാസങ്ങള്‍ പുറത്തു വിട്ടും
പ്രണയ ലോലുപനായി...
നീ എന്‍ സ്വന്തമായ് ...
പണമേറെ എറിഞ്ഞു പലവട്ടം
മെഴിഞ്ഞു നീ എനിക്കായി
പലതും സഹിക്കുന്നു...
നീ എന്‍ ഹൃത്തായ്...
എന്‍റെ ഗന്ധമേല്‍ക്കാന്‍
നിന്‍ ജീവന്‍ എന്നില്‍ അര്‍പ്പിച്ചു
കവലകളില്‍ നീ
എനിക്കായി അലഞ്ഞു...
രാവന്തിയോളം നിന്‍
കറുത്ത ചുണ്ടുകള്‍
എന്നില്‍ അമര്‍ന്നപ്പോള്‍
തീര്‍ന്നെന്നു കരുതി നിന്‍ പൂതി
പ്രഭാത പുലരിയില്‍ ഉണരും
നേരവും നിന്‍ കരങ്ങള്‍
എന്നിലേക്ക് നീ പോലും
അറിയാതെ നീണ്ടു ...
ഞാനെന്നും നിന്‍
ഹൃദയത്തിനരികില്‍ ചേര്‍ന്നു
കിടപ്പുണ്ടെങ്കിലേ
സ്വസ്ഥമായി നീ ഉറങ്ങൂ.....
എത്രയോ ഭീഷണികള്‍
നീ കേള്‍ക്കേണ്ടി വന്നിട്ടും
ഞാന്‍ തന്നെ വേണ്ടാന്ന്
പലവുരു പറഞ്ഞിട്ടും കേട്ടില്ല നീ ...
ജീവിത സായംസന്ധ്യയില്‍
ശയ്യാവലംബനായി
കിടന്നപ്പോഴും നീ
എനിക്കുവേണ്ടി കേണു..
അങ്ങയെപ്പോലെ പ്രണയിക്കും
എന്‍റെ ഇരകളെ തേടിയലയുന്ന
രാക്ഷസിയാണ് ഞാനെന്നു
വൈകിയെങ്കിലും നീ അറിഞ്ഞില്ലേ...
അര്‍ബ്ബുദരോഗത്താല്‍ നശിച്ച
നിന്‍റെ കറുത്ത ഹൃത്തടം
എനിക്കിനി വേണ്ട...
നിന്ദ്യ മൃത്യു വരിച്ച നിന്നെയും..
തുടിക്കും യുവ ഹൃദയങ്ങള്‍
എനിക്കായി എത്രയോ
കാത്തിരിപ്പുണ്ട് ..
എന്‍റെ ഗന്ധത്തിലലിഞ്ഞു ചേരാന്‍..
അവര്‍ക്കും ഞാന്‍ നല്‍കും
നിനക്ക് നല്കിയതുപോലൊരു
നൊമ്പരപ്പെടുത്തും ജീവിതവും
പിന്നെ പീഡിത മരണവും...
പുകച്ചുരുളുകളില്‍ ഒളിപ്പിച്ച
വിഷം എന്‍റെ ഗന്ധത്തിന്
ദാഹിക്കുന്നവര്‍ക്കായി
ഇനിയും ഞാന്‍ നല്‍കിടും
എങ്കിലും പറയട്ടെ സഹൃദയരെ
വീണ്ടും വീണ്ടും
ഞാന്‍ ജീവിത ഹാനിയാണ്
എന്നെന്നും മര്‍ത്യ കുലത്തിനു...
(ഈ ചാര സുന്ദരിയുടെ മുന്നറിയിപ്പ് ഇപ്പോഴും കരുതിയിരിക്കുക : " പുകവലി ആരോഗ്യത്തിനു ഹാനികരം " )
- സാലിം നാലപ്പാട്
Not connected : |