കത്തി
അമർഷം കൊണ്ട് ഞാൻ
അമർത്തി മുറിച്ചപ്പോൾ
മുറിഞ്ഞതെന്റെ വിരലായിരുന്നു
പല തവണ ഇതാവർത്തിച്ചിട്ടും
എന്റെ പ്രശ്നം ആരും
മനസ്സിലാക്കാൻ ശ്രമിച്ചില്ല
എന്നെ മനസ്സിലാക്കിയ
കത്തി മൂർച്ച കുറച്ചു
എന്ത് മുറിച്ചാലും മുറിയാതായി
എന്നിട്ടും എന്നെ മനസ്സിലാക്കിയ
കത്തിയെ മനസ്സിലാക്കാൻ
എനിക്ക് കഴിഞ്ഞില്ല
മൂർച്ചയില്ലാത്ത കത്തിയെ
ഞാൻ ഉപേക്ഷിച്ചു..
Not connected : |