യാദൃശ്ചികം - തത്ത്വചിന്തകവിതകള്‍

യാദൃശ്ചികം 

യാദൃശ്ചികം
----------------------
യാദൃശ്ചികമായി കേട്ടു ഞാനിന്നലെ
യാദൃശ്ചികമെന്ന വാക്ക്..
ഒന്നോര്‍ത്തുനോക്കിയാലെല്ലാം
യാദൃശ്ചികം തന്നെയല്ലോ
ജീവിതപാതയില്‍ ആദ്യമായ് കാണുന്നോര്‍
യദൃശ്ചയാ ബന്ധുക്കളായിടുമേ
ഇത്തിരി നാഴികമുമ്പു നമ്മള്‍
അന്യോന്യമറിയാത്ത അന്യരല്ലേ
ഇന്നീനിമിഷത്തില്‍ കൈചേര്‍ത്തു വച്ചൂ
സ്നേഹമോ പ്രണയമോ സൗഹൃദമോ
കൂട്ടായിനിന്നവര്‍ കൂട്ടു വിട്ടു
അകലേക്ക് പാറിപ്പറന്നു പോകാം
നിമിത്തമായെന്തോ നിലനിന്നിരിക്കാം.
യാദൃശ്ചികമതിലൊന്നു ചേരാന്‍
ജനിമൃതിയിലും ജലരേഖപോലെ
യാദൃശ്ചികമായെന്തോ വന്നിടുമോ


up
0
dowm

രചിച്ചത്:
തീയതി:02-11-2016 11:23:13 PM
Added by :Sindooram
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :