കൂട്ടുകാരൻ  - തത്ത്വചിന്തകവിതകള്‍

കൂട്ടുകാരൻ  

എന്നും കൂടെ ഉണ്ടായിരുന്നു
ഒരു മനസ്സായി ഒരുതുണയായി
ഒരു പൊതി ഇലച്ചോറിൻ പങ്കാളിയായി
ഒരുപാടുനാൾ നല്ല സുഹുർത്തായി
ഒരുനാൾ പിരിയും
പഠനം കഴിഞ്ഞാൽ ഇരു വഴിയായി
ഒാർക്കാറില്ല ഒന്നുമെ ഒരുനാളും
എങ്കിലും ഒരു ദിവസം കാത്തിരിക്കും
വേർപിരിയാൻ ഇരുവഴിയായി
ഒരുപാടു കഥകൾ പറഞ്ഞും
കളിയാക്കിയും
സ്വപ്നങ്ങൾക്ക് ചിറകുനൽകിയും
കളിച്ചും ചിരിച്ചും പരിഹസിച്ചും
അങ്ങനെ
ഒരേടു കൂടി കൊഴിഞ്ഞുപോകുന്നു
ജീവിത പുസ്തകത്താളിൽ നിന്നും.


up
0
dowm

രചിച്ചത്:ബിനേഷ് മുക്കം
തീയതി:03-11-2016 04:26:27 PM
Added by :Binesh Mukkom
വീക്ഷണം:251
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :