തണൽ
നൊമ്പരക്കൂട്ടിലെ പൈങ്കിളീ എങ്ങു പോയ്
ചിറകറ്റ സ്വ പ്നവും പേറി നീ എങ്ങു പോയ്
തളരൊ ല്ലെ വീഴല്ലൊ ഈ കൊടും കാട്ടിൽ നീ
ആരു ണ്ട് താങ്ങുവാൻ ഈ പാഴ്മരം മാത്രമോ
ജീവിത പന്ഥാവിൽ ഏകയായ് വീണു പോയ്
തണൽ തേടി പോകുവാനില്ലിനിയെങ്ങുമേ
വേനലും വർഷവും ഓടി മറഞ്ഞു പോയ്
എങ്ങുമില്ലെങ്ങുമില്ലൊരു തണൽമാമരം
മാറുമീ ജീവിത കാഴ്ചകളൊക്കെയും
വേവുമീ ഓ ർ മ്മകൾ മാത്രം തനിച്ചാക്കി
ഇനിയും തളരൊല്ലെ വീഴൊല്ലെയോ മനേ
ഈ സ്മ-രണകൾക്കേകാം ഒരു ജന്മം കൂടി നാം
ബിന്ദു പ്രതാപ്
കൊടു വായൂർ
Not connected : |