അപ്രതീക്ഷിതം
ഹേ............ സർഗ്ഗ ലാവണ്യമേ
നീയീ ഗേഹത്തിനു പുതു താരകം
നിന്നെ വിശേഷിപ്പതിന്നു വാക്കെനിക്കില്ല
അത്രമേൽ ചൈതന്യവതി നീയോമലേ
ഗേഹ കവാടത്തിൻ തിരശ്ശീലയൊന്നിൽ
അപ്പുറം നീയും ഇപ്പുറം ഞാനും
ഓടിക്കിതച്ചു കൊണ്ടടുത്തു അറിയാതെ
ക്ഷിപ്രമായ് നമ്മൾ തൻ മേനികളിടഞ്ഞു
അന്യോന്യമമർന്നു നമ്മളൊന്നായ്
സ്തന്യം തുളുമ്പിടും നിൻ നിറമാറും
എൻ വിരിമാറുമമർന്നു പരസ്പരം
വിടർന്ന നിൻ ചെഞ്ചൊടിയോ, എൻ
അധരത്തിലായ് മൃദുവായമർന്നു
നിൻ മദനത്തടമോ എൻ പൗരുഷത്തിൽ
ദൃഢമായമർന്നു ഞാൻ പുളഞ്ഞു
വാരിപ്പുണർന്നു കൊണ്ടു നിൻ നിറമാറിനെ
കവരാൻ ഞാനറിയാതെ വെമ്പി
നിന്നധരത്തിൽ നിന്നൂറിടും മധുകണം
തെല്ലും ശേഷിക്കാതെ നുകരാൻ കൊതിച്ചു
എങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു
നീയെനിക്കന്ന്യ നിന്നിലെനിക്കാശയില്ല
രചിച്ചത്:ശ്രീജിത്ത് എസ്റ്റ് എച്ച്
തീയതി:09-11-2016 11:04:20 PM
Added by :sreeu sh
വീക്ഷണം:304
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |