നഷ്ട സ്മരണകൾ ... - തത്ത്വചിന്തകവിതകള്‍

നഷ്ട സ്മരണകൾ ... 

സ്വാന്തനം തേടും എൻ മനതാരിലേക്കൊരു
കുളിരുള്ള തെന്നലായി നീ മെല്ലെ വീശിവാ
ദൂരത്തിരിക്കും എൻ പ്രാണന്റെ ദൂതുമായി
കാതങ്ങൾ താണ്ടി നീ വേഗത്തിൽ വീശിവാ

രാത്രിതൻ രണ്ടാം യാമത്തിലിരുന്നു ഞാൻ
മധുരസ്മരണകൾ തൻ ചുരുൾ അഴിക്കവേ
നേർത്തൊരു മന്ദഹാസവുമായി ചന്ദ്രിക
എൻ ജനാല വാതിൽക്കൽ ഒളിഞ്ഞു നോക്കി

പാതിരാ മയക്കത്തിൻ പാതിയിൽ ഞാനുണർന്നപ്പോൾ
പടിപ്പുര വാതിലിൽ കണ്ടു ഞാൻ എൻ പ്രിയയെ
വേഗത്തിലോടി ഞാൻ ചാരത്തേക്കെത്തുമ്പോൾ
അകലേക്ക് അകലേക്ക് അവൾ മാഞ്ഞുപോയി


up
0
dowm

രചിച്ചത്:
തീയതി:10-11-2016 11:41:27 AM
Added by :shibu abraham
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :