ചിത
ആദ്യമായി നീയെൻ വിരൽ തുമ്പിൽ തൊട്ടപ്പോൾ..
ആ ചിരിയൂറും കവിളിൽ നൂറുമ്മ തന്നു..
പിന്നെവാരിയെടുത്തു ഞാൻ ചേർത്തുവെച്ചു..
എന്റെ ജീവന്റെ ജീവനാം കുഞ്ഞേ നിന്നെ..
ആദ്യാക്ഷരങ്ങൾ പഠിച്ചു മിടുക്കനായി..
നാടിനും വീടിനും പൊന്നോമനയായി..
വാശികൂടുക്കയെന്നാലും എന്നും നീ എൻജീവന്റെ ജീവനായിരുന്നു..
നിന്നെ നെഞ്ചോടു ചേർത്തേ ഞാൻ ഉറങ്ങിട്ടുള്ളു..
നിൻ ബാല്യകൗമാരവും യൗവനവും...
ഞനഭിമാനപൂർവം നോക്കിനിന്നു..
നിൻ ശരികളിലെല്ലാം നിൻ ശക്തിയായികൂടെ നിന്നു..
ഞാനെന്നും നിൻ കൂട്ടുകാരിയായിരുന്നു ..
പ്രകൃതിയാം അമ്മയെ കൊത്തിനുറുക്കുവാൻ വന്നു..
ചില ആദർശ ധീരരാം പൊയ് മുഖങ്ങൾ..
നാടിനും നാട്ടാർക്കും വേണ്ടി നീയും പൊരുതി ധീരനായി..
ആശങ്കയോടെയാണെങ്കിലും നിൻ-ശക്തിയായി സാക്ഷിയായി ഈ അമ്മയെന്നും ..
അത്രമേൽ സ്നേഹിച്ച പൊന്മകനെ നിൻ പുഞ്ചിരിപ്പൂകളിന്നെവിടെ ??
ആരോട് ചോദിക്കുമെൻ നോവിന്റെ ഉത്തരം..
എൻ കാഴ്ചയ്ക്കും അപ്പുറം നീ മറഞ്ഞോ..
നിൻ ശബ്ദം കേൾക്കാതെ നാളേറെയായി..
ഇന്നാരോ പറയുന്നു എൻ മുത്തിനെ- ആദർശ ചുടുകാട്ടിൽ ചുട്ടെരിച്ചു..
ഇന്നത്തെ വാർത്ത നീയായിരുന്നു..
അത് കേട്ടെൻ ജീവനോ ഭസ്മമായി..
ഇനി എനിക്കയായ് ഒരു ചിതയും വേണ്ട..
ഒരമ്മ തൻ സ്വപ്നങ്ങൾ എരിഞ്ഞമർന്നു..
ഒരമ്മ തൻ സുക്രതമോ ശാപമായി..
കണ്ടു കൊതിതീരുംമുമ്പേ..
കൊത്തിയെടുതില്ലേ വിഷപാമ്പുകൾ..
ആ വേദനയിൽ ഒരു ചിത പടരുന്നെങ്ങും..
ആ ചിതയിലെരിയുന്നു ജന്മമങ്ങളും..
കത്തുന്ന ചങ്കുമായി കണ്ണിൽ കനലുമായി..
കത്തിയ്ക്കിരയാക്കും ഇനി ആരയെല്ലാം.
ആരോട് പറയേണ്ടുയെൻ ഹൃദയം പിളർക്കുന്ന വേദനകൾ..
ആരുകേൾക്കുമീയമ്മ തൻ നെഞ്ചിലെ രോദനങ്ങൾ..
ആവോളം നോക്കിവളർത്തിയ കുഞ്ഞേ..
നിന്നോർമയിൽ നീറിക്കഴിയുംഞാൻ ശിഷ്ട ജന്മം..
ആ ഓർമ്മയിൻ ചൂടിൽ നിന്നുതിരുന്ന ജ്വാലയായ് തീരും ഞാനും..
നീ വീണ വഴിയിൽ നിനക്കയി ഞാൻ നിൽക്കും..
നിൻ കർമങ്ങൾ ലക്‌ഷ്യം കാണുംവരെ..
കത്തിതീരാതത്ത ചിതയായി നിന്നമ്മയെന്നും..
Not connected : |