നിശാഗന്ധി
രാവിൽ നിശാഗന്ധി വെൺപൂക്കൾ തീർക്കവേ
വീണ്ടുമീ സന്ധ്യയ്ക്കു പകലെങ്ങോ മറഞ്ഞു പോയ്
കൈയെത്തും ദൂരത്തായ് സന്ധ്യ തൻ മടിത്തട്ടിൽ
തലോടി കാര്യങ്ങൾ തൻ തീഷ്ണ പ്രകാശ രശ്മികൾ
ഒടുവിലൊരു സിന്ദൂര തൊടുകുറി ചാർത്തിയെൻ
നെറുകയിൽ ചുംബിച്ചു നീ വിട വാങ്ങവേ
വിഷാദ നീലിമ പടർന്നയീ കണ്ണുകൾ
ഈറൻ മിഴിയിൽ നിൻ കാലൊച്ച കാതോർക്കേ
വിതുമ്പുന്നു മാനസം ഓര്മ തൻ വാതിൽക്കൽ
ദൂരെയാ രാക്കുയിലിന് ഗദ്ഗദം പോലെ
പാടി കടന്നേതോ പാഴ് കിനാവുകൾ വന്നെത്തവേ
നൊമ്പര വീണയേതോ അപശ്രുതി മീട്ടുന്നു
വീണ്ടും വിരുന്നെത്തി നിരാശ തൻകാർമുകിലുകൾ
പെയ്തൊഴിയാത്ത കരിനീല മേഘങ്ങൾ
സന്ധ്യ തൻ ചിറകേറി പകലോൻ മറയവേ
രാവിൻ കനവുകൾ വിഫലമായ് ഗഗനത്തിൽ
നിറമാർന്ന പകലിന്റെ കിളിക്കൊഞ്ചൽ കേൾക്കുവാൻ
കൊതിച്ചൊരാ രാവിൽ വീണ്ടും ഇരുൾ പരക്കുന്നു
നെയ്തു തീർത്ത കിനാവുകളൊക്കെയും
മരുപ്പച്ചയായ് ദൂരെയീ വഴിത്താരയിൽ മറയുന്നു
ഒരു കൊച്ചു നീർച്ചാലീഅവിലിന തഴുകവേ
ഓർമ്മപ്പൂക്കളുഓ കൊഴിയുന്നീ മണൽക്കാട്ടിൽ
വിഫമീ കാത്തിരിപ്പിലീ സന്ധ്യയും, വിരഹത്തിൻ ശോണിമ
രാവിൻ മുഖദാവിൽ പടർത്തുന്നു
ബിന്ദു പ്രതാപ്
കൊടുവായൂർ
Not connected : |