അകാലത്തില്‍ അണഞ്ഞുപോയ കൊച്ചനുജന്
കുട്ടിത്തം വിട്ടുമാറാതെ കെട്ടുപോയ ദീപനാളമെ
കുഞ്ഞായി ജനിച്ചു കുഞ്ഞായി മരിച്ചു നീ
ജീവിതയാത്രയില്‍ വെയില്‍വീണ ഭ്രാന്ത യൗവ്വനമോ
അസ്വസ്ഥമാം വാര്‍ദ്ധക്യമൊ നിനക്കില്ല
കുഞ്ഞായി ജനിച്ചു കുഞ്ഞായി വളര്‍ന്നു നീ
മഞ്ഞില്‍ ഉല്ലസിച്ചീടും ചിത്രശലഭം പോല്‍
ഓടിയും ചാടിയും ചൊടിച്ചും പിണങ്ങിയും
കുരുന്നിളം ചുണ്ടില്‍ പുഞ്ചിരി പൊഴിച്ചും
പൊട്ടിച്ചിരിച്ചും കുസൃതി കാണിച്ചും
നിന്റെ ബാല്ല്യം കഴിഞ്ഞുപോയി
കൗമാരം തുടങ്ങും മുന്‍പെ യൗവ്വനം അറിഞ്ഞിടും മുന്‍പെ
നീ വിടവാങ്ങി അകന്നു പോയി
ജീവിത ശീതളച്ചായയില്‍ ഓടിക്കളിച്ചു നീ അകന്നുപോയി
നിന്റെ പൂക്കാലം മാത്രം നീ അറിഞ്ഞു
വര്‍ഷവും ഗ്രീഷ്മവും വരും മുന്‍പെ നീ അകന്നു
നീ ഭാഗ്യവാനാണു കുഞ്ഞേ
ജീവിത വസന്തത്തില്‍ പൂത്തു വിടര്‍ന്ന്
പൊലിഞ്ഞുപോയ ഒരു ചെമ്പനീര്‍ പൂവാണു നീ
Not connected : |