ഒാർക്കുന്നുവോ ഒരിക്കലെങ്കിലും - മലയാളകവിതകള്‍

ഒാർക്കുന്നുവോ ഒരിക്കലെങ്കിലും 


ഒാർക്കുന്നുവോ ഒരിക്കലെങ്കിലും

ഒാർക്കുന്നുവോ മക്കളേ ഒരിക്കലെങ്കിലും നിങ്ങളീ പെറ്റവയറിനുടമയാം വൃദ്ധയെ.

അമ്മിഞ്ഞപാലിനായ് കേണകുഞ്ഞു പൈതങ്ങളായ് നിങ്ങൾക്കുണ്ടായിരൂന്നൊരു കാലം

ശണ്ഠകൂടീ കുറുമ്പുകാട്ടി അമ്മതൻ മടിയുലറങ്ങാൻ മത്സരിച്ചിരുന്നോരുകാലം

സ്വന്തം വയർവിശന്നുകായുനേരവും മക്കളെ സ്നേഹത്താൽ ഉൗട്ടി നിറച്ചൊരു കാലം.

കൗമാരവും യവ്വൗനവും കഷ്ടതകളറിയാതെ അമ്മയുടെ വിയർപ്പിൽ തളിർത്തൊരുകാലം

അല്ലലറിയിക്കാതെ ദുഖഭാരങ്ങൾ നെഞ്ചിലടക്കി മക്കളേ നിങ്ങൾക്കായ് എരിഞ്ഞൊരുകാലം.

അമ്മതൻ ചോരനീരാക്കിയൊരദ്ധ്വാനത്തിൽ സ്വന്തം ഭാവിഭദ്രതയ്ക്ക് അടിസ്ഥാനമിട്ടകാലം

സ്വപ്നങ്ങൾ സ്വന്തമാക്കാൻ നിങ്ങൾ കടമകൾ മറന്നു പറന്നു തുടങ്ങിയകാലം

ഒപ്പം മറക്കാൻ പഠിച്ചുതുടങ്ങി നിങ്ങളീ മാതാവിനേയും അത്ഥമില്ലാകടപ്പാടുകളേയും

പ്രിയങ്കരമായവരുടെ പ്രീതിക്കായ് കൈവരും നേട്ടങ്ങളിൽ നിങ്ങൾ മോഹിതരായപ്പോൾ

കാർമേഘംമൂടിയ നിങ്ങളുടെ മനസ്സിലുദിച്ചു ഒരധികപ്പറ്റാണീ വൃദ്ധദേഹമെന്ന തോന്നൽ

വിലയിട്ടു നടതള്ളി നിങ്ങളീ മാതൃത്വത്തെ മനസ്താപമേതുമില്ലാതെ വൃദ്ധസദനത്തിൽ

ഒാർക്കുന്നുവോ മക്കളേ ഒരിക്കലെങ്കിലും നിങ്ങളീ പെറ്റവയറിനുടമയാം വൃദ്ധയെ.





up
0
dowm

രചിച്ചത്:അനിൽ കുമാർ വാഹരി
തീയതി:16-11-2016 09:54:46 PM
Added by :അനിൽ കുമാർ വാഹിരി
വീക്ഷണം:246
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :