തെളിനീര്‍ ധാര …. - തത്ത്വചിന്തകവിതകള്‍

തെളിനീര്‍ ധാര …. 

പ്രക്ഷുബ്‌ധമായ പാരാവാരത്തില്‍
*രുചി ഭേദങ്ങളുടെ
രണ്ട്‌ ധാരകള്‍ ..

ഒന്ന്‌
ചവര്‍പ്പുള്ളത്‌
മറ്റേത്‌
കലര്‍പ്പില്ലാത്തത്‌...

അടിയൊഴുക്കുകള്‍ക്കും
അലയടികള്‍ക്കും
കീഴടക്കാനാകാത്ത
പ്രവാഹം ..

ആഴിയുടെ ആഴങ്ങളില്‍
രൌദ്ര ഭാവങ്ങളുടെ
വേഷപ്പകര്‍ച്ചയിലും
ശാന്തസുന്ദരമായൊഴുകുന്ന
ശുദ്ധമായ
തെളിനീര്‍ ധാര…

വിചിന്തനങ്ങളുടെ
വിഹായസ്സില്‍
വിഹരിക്കുന്നവര്‍ക്ക്
അനുഭൂതിദായകം ..

വിസ്‌മയങ്ങളുടെ
ആഴക്കയത്തില്‍
മുങ്ങിത്തുടിക്കുന്നവര്‍ക്ക്‌
നിലയില്ലാ കയം ...

**********


* കലര്‍പ്പില്ലാത്ത ശുദ്ധജല പ്രവാഹത്തെക്കുറിച്ചുള്ള ഖുര്‍ആന്‍ പരാമര്‍ശം
www.manjiyil.blogspot.com


up
0
dowm

രചിച്ചത്:അസീസ്‌ മഞ്ഞിയില്‍ 
തീയതി:24-01-2012 11:47:56 AM
Added by :Azeez
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :