സ്വപ്നം  - പ്രണയകവിതകള്‍

സ്വപ്നം  

സ്വപ്നം
..................
കണ്ണു തുറന്നു ഞാൻ കണ്ട സ്വപ്നമായിരുന്നു നീ

വർണ്ണമുള്ള പൂവിലും അതിൻ
സുഗന്ധത്തിലും ഞാൻ നിന്നെ കണ്ടിരുന്നില്ലേ?

എന്നെ കണ്ടു ചിരിച്ച നിൻ മുഖത്തിൽ ഞാൻ കണ്ട സ്നേഹമെല്ലാം ഒരു മരീചികയായിരുന്നെന്നറിഞ്ഞപ്പോൾ ഞാൻ നിന്നെ ഒരു കാറ്റായ് പിന്തുടർന്നു

ഞാൻ നിന്നിലേക്ക്‌ നടന്ന വരണ്ട മരുഭൂമിപാതക്ക് എന്റെ കണ്ണുനീർത്തുള്ളികൾ ഒരു കുളിരായി

ഞാൻ നിന്നെ അറിഞ്ഞതിനേക്കാൾ ആരും നിന്നെയറിഞ്ഞിട്ടില്ലെന്നഹങ്കരിച്ചവനായിരുന്നു ഞാൻ...

നീ ഒരു കാറ്റായ് മറഞ്ഞത് എന്തിനായിരുന്നെന്നറിയാതെ ഞാനാ ചുടുമണ്ണിലിരുന്നു

എന്റെ കണ്ണുനീരാൽ ഞാൻ അവിടം ഒരു തടാകമാക്കി മാറ്റി.....

തിരികെ നടക്കാനൊരുങ്ങിയ ഞാൻ അമ്പരന്നുനിന്നു

ഞാൻ വന്ന വഴിയെല്ലാം പൂച്ചെടികളാൽ നിറഞ്ഞിരിക്കുന്നു, എന്റെ കണ്ണുനീരാൽ തളിർത്ത പൂച്ചെടികൾ, എന്റെ സ്നേഹത്തിന്റെ അടയാളമായ പൂച്ചെടികൾ, ഇതൊന്നും കാണാൻ നീയില്ലെന്നു തിരിച്ചറിഞ്ഞ ഞാനിപ്പോൾ പുഞ്ചിരിക്കുന്നു, കരയുവാൻ ഇനി കണ്ണുനീരില്ല, നിന്നെകാളും ശ്രേഷ്ഠ ഈ ചുടുമരുഭൂമിയെന്നു ഞാനറിയുന്നു...ആ മരുഭൂമി ഒരു ചുടുകാറ്റാൽ എനിക്കു ചുംബനമേകുന്നു.....
- സുനിൽ പി നായർ


up
0
dowm

രചിച്ചത്:സുനിൽ പി നായർ
തീയതി:27-11-2016 10:59:49 AM
Added by :Sunil P Nair
വീക്ഷണം:779
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :