അതിഥി - തത്ത്വചിന്തകവിതകള്‍

അതിഥി 

മലരായി വിരിഞ്ഞതും
മണമായി പടർന്നതും
ഹിമമായി പൊഴിഞ്ഞതും എന്റെ പ്രണയം ആയിരുന്നു..

വിടരും മുൻപ് ആരൊക്കെയോ ഇറുത്തെടുത്ത എൻ പ്രണയം...

അലയുന്ന കാറ്റിൻ നിസ്വനം പോലും നിന്നോടുള്ള പ്രണയ നിമിഷങ്ങളെ പറ്റി ആയിരുന്നു..

ഒരിക്കലും ആരും സ്വന്തമല്ലെങ്കിലും..

നീ എൻ വാശി ആയിരുന്നു.. എന്നിലെ കൊഞ്ചലായിരുന്നു

എന്നിലെ വസന്തമാകേണ്ട നീ ഇന്നെനിൽ ശിശിരം ആണു.

കൊഴിഞ്ഞു വീഴുന്ന ഓരോ ഇലകൾക്കും പൂക്കൾക്കും പറയാനുണ്ടായിരം പ്രണയ സ്വപ്നങ്ങൾ..

നിലാവിൽ കോർത്തെടുത്ത താരക മൊട്ടുകളാൽ തീർത്ത ജീവിത സ്വപനങ്ങളെല്ലാം സത്യമെന്ന പകലിൽ ഉടഞ്ഞു പോയി
ഒറ്റക്കു നടക്കാൻ പഠിക്കണം....

തനിച്ചാണീ ജീവിത യാത്രയിൽ നീയും ... ഞാനും
ഇന്നൊരു അതിഥി മാത്രം.. നമ്മുടെ പ്രണയത്തിൽ..

വെറും ഒരു അതിഥി മാത്രം...


up
0
dowm

രചിച്ചത്:ASWANI k.s
തീയതി:30-11-2016 03:35:36 PM
Added by :Aswani.Ks
വീക്ഷണം:891
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :