വിരഹം
വിരഹത്തിൻ സ്മൃതി പോലും എത്ര ഭയാനകം
വിരുന്നുവരും ക്ഷണിക്കാത്ത അതിഥിയെപ്പോൽ
ആത്മാവിൽ ചുടുരക്തം ഇറ്റിച്ചുകൊണ്ടത്
ഓരോ അണുവിനേയും ഭസ്മമാക്കീടുന്നു.
നിമിഷാർദ്ദമൊക്കേയും യുഗയുഗാന്തരങ്ങളാകും
പാരാവാരം ഒരുചെറു കുടക്കീഴിലാകും
ആൾക്കൂട്ടത്തിൽ തനിച്ചൊരു ലോകം തീർക്കും
ആരവങ്ങളൊക്കേയും മൃദുസ്പന്ദനങ്ങളാകും
വെളളത്തിൽ വീണോരിലയാകും മാനസം
ദിക്കറിയാതങ്ങ് ഒഴുകി നടന്നിടും
വിരഹമതെത്ര മാത്രയെന്നാകിലും
അനിർവ്വചനീയമാം ദുഃഖസത്യം.
ഹൃദയം പൊട്ടിയൊഴുകുന്ന ചോരയാൽ
വേച്ചുപോവും വിരഹാർദ്ര ഗായകർ
പൊട്ടിത്തകർന്നൊരാ താമര നൂൽബന്ധം
ആത്മാവിൽ പെയ്യിക്കും പെരുമഴക്കാലമെന്നും....
Not connected : |