ഭക്ത മീര
കണ്ണനാം ഉണ്ണിയെ കാണുവാനായി ഞാൻ
മ്പല നടയിലെത്തി.
ഒരു നോക്കു കാണുവാൻ ഉള്ളം തുറക്കുവാൻ
ഒരുപാടകലെ നിന്നോടിയെത്തി.
കായാമ്പുവർണ്ണ നിൻ ചേതോഹര രൂപം
ഒരുവേള എൻ മുന്നിൽ ദ്രിശ്യമാക്കൂ
എല്ലാം മറന്നു ഞാൻ കൈകൂപ്പി നിന്നിടാം
എൻ മുന്നിലെത്തുവാൻ വൈകരുതെ.
വികലമാം ജീവിത പന്ഥാവിൽ അലയുന്ന
വിരഹിണിയായൊരു ഗോപിക ഞാൻ
നഷ്ട്ട സ്വപ്നങ്ങളെ ഓർത്തു വിതുമ്പുന്ന
നഷ്ട്ട സ്വർഗ്ഗത്തിലെ നായിക ഞാൻ
മരണ വിളിയുടെ ശന്ഖോലി കേൾക്കുവാൻ
കാതോർത്തിരിക്കുന്നോരംഗന ഞാൻ
മോഹം പലതുമേ സാധിചിടാത്തൊരു
ഭാഗ്യ നിഷേധിയാം പെണ്കൊടി ഞാൻ
മാരക വ്യാധി തൻ വായിൽ പിടയുന്ന
ദേഹം ക്ഷയിച്ചൊരു മാനിനി ഞാൻ
വയ്യ കണ്ണാ ഇനി വ്യർത്ഥമായ് ജീവിക്കാൻ
മീരയായ് നിന്നിൽ ലയിച്ചിടെണം
Not connected : |