മാനവർ
മാനവർ
നളിനാക്ഷൻ ഇരട്ടപ്പുഴ
പരന്ന ലോകത്തിൽ
ഇടുങ്ങിയ മനസ്സുമായി
നാം
മനുഷ്യർ ജീവിക്കുകയാണ്.
അന്നവും അഷ്ടിയും അന്യമായിട്ടും
ഇന്നലെകളിലെ
ഞാനെന്ന ഭാവത്തിൽ
അഹങ്കരിച്ചിടും
മാനവർ നാം.
മോഹങ്ങളും, ആശകളും
ആശങ്കകളും, നിരാശകളുമായ്
തകർന്നടിഞ്ഞാലും
വീരസ്യത്തിൻ മേനിയിൽ
ആടി തകർക്കുന്നവർ
നാം മർത്ത്യർ...
Not connected : |