തടവറ - പ്രണയകവിതകള്‍

തടവറ 

വേദനിച്ചിരുന്നുവോ ....
നിനക്ക് അന്നൊക്കെ
ഇന്ന് നിശ്ചലമായ നിന്റെ
മൗനം എന്നെ കാർന്നുതിന്നുന്നു
നീ പോയതറിയാതെ
ഞാനിന്നും നിന്റെ ഓർമ്മകളുടെ
തടവറയിൽ തന്നെ

നീ വരില്ലായെന്ന സത്യം
ഉൾക്കൊള്ളുവാൻ ഞാനിനിയും അശേഷ
അതേ ഞാനിന്നും നിന്റെ ശബ്ദത്തിന്റെ തടവറയിൽ തന്നെ
ഏതോ ഒരുൾവിളിയുമായി
എന്റെ വഴിയമ്പലത്തിൽ
ഏക യായ് കാത്തിരിക്കുന്നു

എത്ര ക്രൂരമായി നീയെന്നെ
എയ്തു വീഴ്ത്തീ......
സ്നേഹ ഗായകാ ..... ഞാനിന്നും ഏക
എന്നിലേക്കാഴ്ന്നിറങ്ങിയ നിൻ ശബ്ദം
ഇന്നു ഹ്യദയത്തിൽ തോരാമഴയായ്
പെയ്തു കൊണ്ടേയിരിക്കുന്നു ....
അതെന്നെ കൂച്ചുവിലങ്ങിട്ട് ഭ്രാന്തിയാക്കുന്നു

വരുമോ ഇനിയും നിനക്കായ്
തുറന്നിട്ട ജാലകത്തിലൂട
എൻ അകക്കണ്ണിൻ കിനാവിലൂടെ
അരിച്ചിറങ്ങുന്ന നിലാവെട്ടമായ്
ആത്മാവിലേക്കിറ്റു വീഴുന്ന തേൻകണമായ്.......


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:08-12-2016 07:54:59 PM
Added by :Dhanalakshmy g
വീക്ഷണം:303
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :