എന്റെ  പ്രണയം  - പ്രണയകവിതകള്‍

എന്റെ പ്രണയം  

കനവുകൾ മായുന്ന പുലരിയിൽ നിൻ മുഖം അത് ഞാൻ കണികണ്ടുണരുവാൻ കൊതിക്കുന്നു ...
തീരാ വേദനയിലും എരിയുന്ന പകലിനാൽ തീർത്ത നീറുന്ന മോഹങ്ങൾ ..
മറക്കുവാൻ ശ്രമിക്കുന്നു ..
ഞാൻ അരികിൽ ഉണ്ടെന്നു നീ എന്റെ കാതിൽ മന്ത്രിച്ചു . ..
എങ്കിലും ...
കാലം ഓടിയകലുമ്പോൾ നിൻ മനസ്സിൽ നിന്നു ഞാനും പടിയിറങ്ങേണ്ടി വരും
സ്വയം ഞാൻ എന്നിലെ സ്വപ്നങ്ങൾക്കു ചിത ഒരുക്കുന്നു ..
നമ്മൾ എന്ന സത്യം ഇനി ഇല്ല ....
പറയാൻ മറന്ന വാക്കുകൾ ...
പാടാൻ മറന്ന ആ പാട്ടിന്റെ വരികളിലെ നിന്നോടുള്ള പ്രണയവും ...
പറയാതെ പോകുവാനായി ഞാൻ ഒരുങ്ങുന്നു ..നീ അറിയാതെ ..ആ പ്രണയവും എനിക്കൊപ്പം ...

മരണം .... അത് ഓർമ്മകൾ തൻ പിറവി അല്ലോ?... ഒരു ഓർമയായി മാത്രം അവശേഷിക്കാൻ കൊതിക്കുന്നു ഞാൻ ...
ഓർക്കുക നീ എന്നെയും അതിലും അധികം .. എന്റെ പ്രണയത്തെയും


up
0
dowm

രചിച്ചത്:ASWANI K .S
തീയതി:09-12-2016 02:46:51 PM
Added by :Aswani.Ks
വീക്ഷണം:1149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :