നീ
എന്നിൽ നീയിരിക്കെ
നിന്നിൽ ഞാൻ ഉണ്ടായിരിക്കണമെന്ന്
ആഗ്രഹിച്ചത്
എന്റെ സ്വാർത്ഥതയാകാം
എന്റെ സ്വപ്നങ്ങളിൽ
നീ എന്റേതെന്നത് പോലെ
നിന്റെ സ്വപ്നങ്ങളിൽ
ഞാൻ മാത്രമായിടട്ടെ
ഓർത്തിരിക്കാൻ കത്ത് വെച്ച
നിമിഷങ്ങളിൽ
ആരുമറിയാതെ ,അനുവാദമില്ലാതെ
എത്തിനോക്കുന്ന നിഴലുകളിൽ
ഒന്നായി നീയിരിക്കെ
എങ്കിലും
കത്തിന്റെ വഴികളിൽ
കരളിന്റെ പകുതിയിൽ
കാലം പോയതറിയാതെ
തിരഞ്ഞു നടന്നത്
നിന്നെയായിരുന്നു.................
Not connected : |