ചൂണ്ട
ചിലപ്പോഴൊക്കെയും ചൂണ്ടകൊളുത്തു പോലാകാറുണ്ട്
നിന്റെ ചുണ്ടുകൾ...
ഒറ്റകൊത്തിന്
ഞാനെന്റെയാഴങ്ങളിലേക്ക്
കൊണ്ടുപോകുമെന്നാലും
തിരിച്ച് ഒരുവലിയിൽ
ഉയിരൊടുങ്ങുന്ന
കരയിലേക്ക് തള്ളി
മിടിപ്പിന്റെ
തുടിപ്പിനെ അറിയിച്ച്
നീ ചിരിക്കും....
വീണ്ടുമെന്നാലും
ആ മായികമരീചികയെ
മുൻനീർത്തി
ഞാൻ ചുണ്ടടുപ്പിക്കുന്നു...
Not connected : |