അകലേ .. - പ്രണയകവിതകള്‍

അകലേ .. 

അകലേ അകലെയൊരമ്പിളി
മിഴിമുനയാലവളെ കാണുമ്പോൾ
പെണ്ണേ നീ വിരിയുന്നൊരു
വെള്ളാമ്പൽ പൂവ്...

ഏഴാം സ്വരങ്ങളുണർത്തി
രാക്കുയിലവളെ പാടുമ്പോൾ
പൊന്നേ നീയൊഴുകുന്നത്
വെള്ളിക്കൊലുസ്സോടെ...

കാലം തകിടിലൊരുക്കി
എന്നിലെ നിന്നെയെഴുതുമ്പോൾ
എന്തേയെൻ പ്രിയ സഖിയേ
നിൻപേരിന്നും തെളിയാത്തൂ...

നെഞ്ചിൽ പകിടയൊരുക്കി
രാത്രികളങ്ങനെ മറയുമ്പോൾ
കണ്ണീർ ചൂടി നടന്നതും
നാമിരു പേരല്ലേ....


up
0
dowm

രചിച്ചത്:സജിത്
തീയതി:17-12-2016 10:51:57 AM
Added by :Soumya
വീക്ഷണം:521
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :