സ്വപ്നം  - തത്ത്വചിന്തകവിതകള്‍

സ്വപ്നം  

അന്നൊരു രാത്രിതൻ കൂരിരുട്ടിൽ ഞാൻ
കണ്ടൊരു സ്വപ്നം മാറിയല്ലോ
ഉമ്മറത്തേക്ക് ഞാൻ വന്നപ്പോൾ കണ്ടൊരു
ഭീകര ജീവി എന്നോടുകൂടി
രാത്രി മറന്നങ്ങു നോക്കിയാ നേരത്തു
വീണു കിടക്കുന്നു ഉമ്മറത്തു
ഭയന്നു വിറച്ചങ്ങു നിന്നുപോയന്നു ഞാൻ
ഒരു ശില്പ പെണ്ചിത്രം എന്നപോലെ
കണ്ണുനീർ ഉറവയായി ഒഴുകുന്ന നേരത്തു
ഒന്നൊന്നായി ഒഴുകുന്നു കണ്ണുനീർ മുത്തുകൾ
രാത്രിമഴ മുറ്റത്തു വീണുടഞ്ഞപ്പോൾ
ഞാൻ കണ്ട സ്വപ്നം മാഞ്ഞുപോയി



up
0
dowm

രചിച്ചത്:അമൃത കൃഷ്ണ കെ വി
തീയതി:20-12-2016 10:35:58 PM
Added by :അമൃത കൃഷ്ണ
വീക്ഷണം:188
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :