അറിയാത്തവർ.
അറിയാത്ത യുദ്ധങ്ങളെത്രയാണീ നാട്ടിൽ?
അറിയാത്ത രോഗങ്ങളെത്രയാണീ നാട്ടിൽ?
അറിയാത്ത സത്യങ്ങളെത്രയാണീ നാട്ടിൽ?
അധികാരികൾക്കു നേരമില്ലീ നാട്ടിൽ
ജനസേവനത്തിനു താല്പര്യമില്ലീ നാട്ടിൽ
വീടില്ല, വരുമാനമില്ല
പഠിത്തമില്ല,പത്രാസില്ല
ഇരുളടഞ്ഞ ജീവനുകൾ
കടലാസ്സുകഷണവുമായ്
ആപ്പീസുകേറി നടക്കുന്നു
കരുണാകടാക്ഷത്തിനായി.
ഒരുമയുടെ ശബ്ദമാണെങ്ങും
സർക്കാരിന്റെ ന്യായപ്രമാണങ്ങൾ.
കൈകൂലിക്കെതിരായ പരസ്യം
വെറുതെ നുണയെന്ന രീതിയിൽ
ഒപ്പുകൾക്കും ഓര്ഡറുകൾക്കുമായ്
വഴികളോരോന്നു തിരക്കണം.
ബോധവാന്മാരാക്കുന്ന പ്രക്രിയ
മാത്രമാണിന്നു ജനസേവനം.
ഫയലുകളുറക്കാം പിടിച്ചു-
കിടക്കുമ്പോൾ തട്ടിയുണർത്താതെ
വെള്ളാനമാത്രം വലിച്ചെടുക്കും.
Not connected : |