വേർപാടിന്റെവിജയത്തിനായ്l
എത്രാമത്തെ പ്രേമമാണെന്നറിയില്ല
ആണിനും പെണ്ണിനുമറിയില്ല
നാളേറെയായി പ്രേമികച്ചവടത്തിൽ
വയസ്സേറെയായി,സമയംകഴിഞ്ഞു.
ഇനിയുമില്ലൊരവസരമെന്നറിഞ്
കെട്ടിപ്പൊക്കിയ മനോരഥങ്ങളിൽ
അടിച്ചുപൊളിച്ചു കഴിഞ്ഞു-
ബന്ധവുമായി, താമസവുമായി
കുടുംബവുമായി, കമ്പ്യൂട്ടറും,
ചങ്ങാതിക്കൂട്ടവും,ഉദ്യോഗക്കൂട്ടവും.
കഴിഞ്ഞു വീട്ടിലെത്തുമ്പോൾ മൗനം മാത്രം,
സംശയങ്ങളും,കഥകളുംപുലഭ്യങ്ങളും.
ചവിട്ടി പുറത്താക്കുന്ന വക്കിലെത്തി,
വഴക്കുകൾ വഴിയിലെത്തി,അറച്ചു നില്കുന്നു
ജീവിതത്തിന്റെ മുതലും പലിശയുമറിയാതെ.
അയാളും അവളും കുഞ്ഞുംപല തട്ടുകളിലായി..
യുവത്വത്തിന്റെ മൂന്നാം പതിറ്റാണ്ടിലെ പരാജയം.
പ്രേമത്തിന്റെ പരിണാമമായ്,വിലാപമായ്
രക്ഷക്കായി കുടുംബകോടതികളിലെത്തുന്നു
രമ്യതയില്ലാതെ, വേര്പാടിന്റെ വിജയത്തിനായ്.
Not connected : |