ചെമ്പകപ്പൂവ്  - പ്രണയകവിതകള്‍

ചെമ്പകപ്പൂവ്  

പുലർകാല നിദ്രയിൽ നീയെന്റെ അരികിൽ ഒരു മണമായി വന്നുവോ...
നിന്റെ നെഞ്ചിലെ ചൂടേറ്റുറങ്ങുവാൻ ഇനിയെത്ര നാൾ ഞാൻ കാത്തിരിക്കണം...
ചെമ്പകപ്പൂവിനിന്നും നിന്റെ മണമാണല്ലോ...
പാതിയിൽ നിലച്ച എന്റെ കിനാവുകൾ ...
ഒരുമിച്ച് തുടങ്ങിയ യാത്രകൾ...
പാതി വഴിയിൽ എത്തിനിൽക്കുന്ന നമ്മുടെ മധുവിധു...
എന്നെ സ്നേഹിക്കാൻ എന്നെ തലോടാൻ എന്നൊപ്പമിരുന്നെന്നെയൂട്ടാൻ...
നീ വരൂ കാറ്റായി കുളിരായി ചെമ്പകപ്പൂവിൻ സുഗന്ധമായി...


up
0
dowm

രചിച്ചത്:
തീയതി:18-01-2017 08:17:00 PM
Added by :sudhev
വീക്ഷണം:545
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :