കാത്തിരിപ്പ് - തത്ത്വചിന്തകവിതകള്‍

കാത്തിരിപ്പ് 

ആ മരച്ചുവടിലെ ഇത്തരി തണലില്‍
ഒത്തിരി സ്വപ്നങ്ങൾ നൈയ്തനാളിൽ
വാക്കുകള്‍ പോരാതെ വന്നപ്പോൾ
നിൻ കണ്ണില്‍ കണ്ടു ഞാനെന്റെ -
ലോകം, ഒരു സ്നേഹഗാഥ പോലെ.
ഒരു പകലിന്റെ വെട്ടം തെളിഞ്ഞ നേരം
മിഥ്യയാം സ്വപ്നതെത തിരിച്ചറിഞു
നീ നിന്റെയുളളം തിരുത്തി കൊണ്ടേ
ദൂരേക്ക് മാഞ്ഞുപോയതലെ,പിന്നെന്തേ
പിന്നെയും വന്നിടുനൂ നിദ്രയിലാകമാനം
കാലം വിതച്ചു കൊയ്യുന്ന സങ്കടപാടത്ത്
നിൻ വിത്ത് വിളഞ്ഞത് നൂറ് മേനി
കറ്റ മെതിചതും പത്തായം നിറഞ്ഞതും
നീയറിഞ്ഞോ, നിൻ മനമറിഞോ
ഇനിയൊരു ചാറ്റൽ മഴക്കായ് കാക്കുന്നു
കണ്ണുനീര്‍ പാടത്തെ മണ്തരികൾ


up
0
dowm

രചിച്ചത്:
തീയതി:04-02-2017 01:20:39 AM
Added by :Shanu
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :