പ്രാർത്ഥന
ദേവാ, നേദിക്കയായ് ഞാൻ
പ്രണയം പ്രാർത്ഥനയായ്
കാലാന്തര വീഥിയിലെ പാപങ്ങളെല്ലാം
നീ തൊട്ടപ്പോൾ പൂക്കളായ് ശലഭങ്ങളായ്
തമ്പുരുവിലൊഴുകുന്ന നാദം പോൽ
ഞാൻ നിനക്കായ് പാടുകയായ്
വാക്കുകൾ വറ്റി വരണ്ടു പോയെങ്കിൽ
എൻ മൌനവും നിനക്കായ് പാടുകയായ്
ശിലയിൽ നിന്നുമുണർന്നീടുമോ നീ
എനിക്കായ് പുനർജനിച്ചീടുമോ നീ
കാണാപുറങ്ങളിൽ തേടുന്നയാ മുഖം
പ്രണയം നിരഞ്ഞൊരീ ഭക്തിയാൽ തെളിഞ്ഞീടുമൊ...
Not connected : |