ആശ്രയമില്ലാതെ..... - തത്ത്വചിന്തകവിതകള്‍

ആശ്രയമില്ലാതെ..... 


പെട്ടിക്കടക്കാരന്റെ
പാലിന്റെബാക്കിക്ക്
മിട്ടായി നൽകുംപോൽ
വിദ്യാഭ്യാസം കച്ചവടമായി.

ഇടിമുറിയിലെ പീഡനവും
സഹികെട്ട പഠിത്തവും,
വിദ്യാർത്ഥിയിന്നു
വെറുംകളിപ്പാട്ടങ്ങൾ.

പഠിപ്പിക്കാതെങ്ങനെ പഠിക്കും
പഠിപ്പിക്കുന്നവർ ഗുണ്ടകൾ.
പഠനമുറിയിലെ വലകൾ
പൈസക്ക് വേണ്ടിയുള്ള കെണികൾ.

പ്രതീക്ഷയില്ലാതെ
പ്രഹസനമായി
സ്ഥാപനങ്ങൾ സമയം-
പാഴാക്കുന്ന വിദ്യയുടെ-
വെറും തരിശുഭൂമിയാക്കുന്നീ
നിത്യഹരിത ഭൂമിയെ.




up
0
dowm

രചിച്ചത്:മോഹൻ,
തീയതി:10-02-2017 10:12:45 PM
Added by :Mohanpillai
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :