തിരുത്തൽ - തത്ത്വചിന്തകവിതകള്‍

തിരുത്തൽ 

ചുറ്റുപാടുകളെ സ്വാധീനിച്ചു-
വളർന്നവരും.
ചുറ്റുപാടുകളെ മറികടന്നു-
വളർന്നവരും,
രണ്ടുകൂട്ടങ്ങളായ് മത്സരിച്ചു
കഴിയും കാലം.
അറിയുന്നില്ല രക്ഷിതാക്കളെ
കൊല്ലുന്ന
കൊച്ചു കുട്ടികൾ അമര്ഷത്തിന്റെ
പരിഹാരമായ്
എതിർപ്പിന്റെ തട്ടകം സൃഷ്ടിച്ചു
വിലപിക്കുന്നവർ.
ഭ്രാന്തമാണിന്നത്തെ ചിന്തകൾ
മറ്റൊരുമൃഗത്തെ
മനസ്സിലുറപ്പിക്കാൻ തുനിയുന്നു
മനുഷ്യമൃഗം.
വ്യത്യസ്തമാണിന്നത്തെ ജന്തുവർഗം.
മനുഷ്യ മൃഗത്തിന്റെ ഇടപെടലുകൾ
അസഹനീയമാണിന്നു പ്രകൃതിയിൽ
മൃഗങ്ങളല്ല വിന
മനുഷ്യന്റെവിന
പ്രകൃതിക്കുവിന.
നാശങ്ങളിന്നു
നരകതുല്യം,
കഴിവും
മിഴിവും,
മോഹങ്ങൾ
സൃഷ്ടിച്ച
ദുരന്തം.

പ്രകൃതി
മടുത്തു
സൂര്യനും
ചന്ദ്രനും,
ഭൂമിക്കും
പകലും,
രാത്രിയും
തിരുത്തി
കുറിച്ച
കപട
സങ്കൽപം,



up
0
dowm

രചിച്ചത്:മോഹൻ,
തീയതി:10-02-2017 10:40:39 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :