*** ഓർമ്മകൾ മരിക്കുമോ ***   - പ്രണയകവിതകള്‍

*** ഓർമ്മകൾ മരിക്കുമോ ***  

ഇന്നെന്‍ കരങ്ങൾക്കു
കുറിക്കുവാന്‍ വയ്യാ
നിന്നുടെ ഓർമ്മകള്‍...
തളരുന്നെന്‍ കായവും മനവും
വിറകൊള്ളുന്നെന്‍ കരങ്ങള്‍
നിശ്ചലമാകുന്നെന്‍ ഹൃദ്സ്പന്ദനം ....

എന്‍ മാറില്‍ ചേർന്നീടാന്‍
കൊതിച്ചീടും നീയൊരുനാള്‍
വിജനമാമീ വീഥിയില്‍ കണ്ണുനീരാല്‍
നീ തിരഞ്ഞീടും എന്നെയീ ഭൂതലത്തില്‍
ജ്വലിക്കുന്നൊരു സ്നേഹനക്ഷത്രമായി
ഉദിച്ചീടും ഞാന്‍ വാനില്‍.

കാലമേറെ കഴിഞ്ഞൊരു നാള്‍
ചൊല്ലിക്കൊടുക്കേണം കഥകളേറെ
കേൾക്കാൻ കൊതിച്ചൊരു നിന്‍കുഞ്ഞിന്.
ആകാശത്തെ ഈ നക്ഷത്രത്തെ ചൂണ്ടിക്കാട്ടി
നീ ചൊല്ലീടേണം നിന്റെ കഥയില്‍
തോറ്റുതന്ന ഈ നായകനെക്കുറിച്ച്...


up
0
dowm

രചിച്ചത്:അജിത്കുമാർ പി
തീയതി:14-03-2017 07:56:11 PM
Added by :Ajith Kumar
വീക്ഷണം:682
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :