ഗുണപാഠം,
സത്യത്തിനെയെന്നും കുറിശ്ശിലേറ്റും
കള്ളതിനെയെന്നുമനുമോദിക്കും,
പ്രതികരിക്കാനറിയാതെ
ഒരുതലമുറഗതികേടിൽ.
നിന്നുതിരുന്നു കുറിപ്പുകൾ
എഴുതിയ ചൂണ്ടുപലകയിൽ.
പഴമക്കാർ പറഞ്ഞതും
അധ്യാപകർ പറഞ്ഞതും
പാഠശാലയിൽ പഠിച്ചതും,
മനസ്സിൽ കുറിക്കാൻ മാത്രം.
ജീവിതത്തിന്റെ പാഠങ്ങൾ
വിലപേശി പേടിക്കണം.
നീതിപീഠത്തിന്റെമുമ്പിൽ
എല്ലാം വീതിച്ചെടുക്കുന്നത്
കുമ്പസാരത്തിൽ മാത്രമായ്
എഴുതാതെയൊതുങ്ങുന്നു.
Not connected : |